കവരത്തി: ഇത്തവണ ലക്ഷദ്വീപിൽ ബി.ജെ.പി ലോകസഭയിലേക്ക് നേരിട്ട് മത്സരിക്കാതെ സഖ്യകക്ഷിയായ എൻ.സി.പിയെ ക്ലോക്ക് അടയാളത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് തന്നെ പരാജയപ്പെടുത്താനാണെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിൻറ പ്രസ്ഥാവനയിൽ പരാജയ ഭീതി വളരെ വ്യക്തമാണെന്നും അദ്ദേഹം മുൻകൂർ ജാമ്യം എടുക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് കോയാ പ്രസ്താവനയിൽ പറഞ്ഞു. പരാജയ കാരണം “ക്ലോക്ക് ” അടയാളം, ഭരണകൂട വേട്ടയാൽ എന്നൊക്കെ ആദ്യമേ പറഞ്ഞു വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത് താങ്കളുടെ കൂടെ കൂടെയുള്ള നിലപാടു മാറി കളികളാണെന്ന് സ്വയം മനസ്സിലായി തുടങ്ങിയെങ്കിൽ അരങ്ങ് ഒഴിയുകയാണ് ഉചിതം. പഴയ ബിജെപി അല്ല ലക്ഷദ്വീപിൽ ഇന്നുള്ളത്. ഞങ്ങൾക്ക് നല്ല നേതൃനിര എല്ലാ ദ്വീപുകളിലും ഉണ്ട്. കഴിഞ്ഞ അഞ്ചു വർഷവും ഒറ്റ ദിവസം വിടാതെ എല്ലാ ദ്വീപിലും വളരെ സജീവമായി തന്നെ ഞങ്ങൾ ഓഫീസ് പ്രവർത്തനം നടത്തുന്നു, ലക്ഷദ്വീപ് ഘടകത്തിന് കേന്ദ്ര നേതൃത്വം ഏന്നും വലിയ ബഹുമാനം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് സീറ്റ് ഏതെങ്കിലും ഘടക കക്ഷിക്ക് ഞങ്ങളുടെ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ടെങ്കിൽ പകരം മറ്റൊരിടത്ത് ഒന്നിലധികം സീറ്റുകൾ ഉറപ്പിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here