കവരത്തി: ലക്ഷദ്വീപിൽ അവശ്യ സേവനങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ അനുവാദം ലഭിച്ചു. ലക്ഷദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായുള്ള അനുമതി നൽകിയത്. ലക്ഷദ്വീപിലെ 11 വിഭാഗം ജീവനക്കാരെയാണ് അവശ്യ സേവനങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് ജീവനക്കാർ, പോർട്ട് വകുപ്പ് ജീവനക്കാർ, തപാൽ വകുപ്പ്, ഇലക്ട്രിസിറ്റി വകുപ്പ്, ഫയർ സർവീസ്, ലക്ഷദ്വീപ് പോലീസ്, ഐ.ആർ.ബി.എൻ, പരിസ്ഥിതി – വനം വകുപ്പ്, ഐ.ആന്റ് പി.ആർ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് പോസ്റ്റൽ വോട്ടിംഗ് സൗകര്യം ലഭ്യമാവുക.

കൂടാതെ 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർ എന്നിവർക്കും മുൻകൂട്ടി അപേക്ഷിച്ചാൽ തപാൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കും. അപേക്ഷകൾ സമർപ്പിക്കുവരുടെ വീടുകളിലേക്ക് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ നേരിട്ടെത്തി തപാൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here