കവരത്തി: വെള്ളിയാഴ്ച ദിവസത്തെ തിരഞ്ഞെടുപ്പ് മാറ്റി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് എൻ.സി.പി(എസ്) ലക്ഷദ്വീപ് ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമർപ്പിച്ചു. നൂറു ശതമാനവും മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും ബുദ്ധിമുട്ടുണ്ടാക്കും എന്ന് സംസ്ഥാന സെക്രട്ടറി പി.മുഹ്സിൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വോട്ടിംഗ് ശതമാനം ഗണ്യമായ തോതിൽ കുറയാൻ ഇത് കാരണമാകും. അതുകൊണ്ട് തന്നെ മറ്റൊരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Home Lakshadweep വെള്ളിയാഴ്ച ദിവസത്തെ തിരഞ്ഞെടുപ്പ് മാറ്റി നിശ്ചയിക്കണം. എൻ.സി.പി(എസ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമർപ്പിച്ചു.