
കിൽത്താൻ: വെള്ളിയാഴ്ച ദിവസത്തെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കിൽത്താൻ യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി. ലക്ഷദ്വീപിലെ ഭൂരിഭാഗം വോട്ടർമാരും ഇസ്ലാം മത വിശ്വാസികളായതിനാൽ വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും എന്നും അതുവഴി വോട്ടിംഗ് ശതമാനത്തെ ബാധിക്കുമെന്നും കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഹ്മദ് അബ്ദുൾ ജലീൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനും, വോട്ടർമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും വെള്ളിയാഴ്ച ഒഴികെയുള്ള ഏതെങ്കിലും ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
