കോഴിക്കോട്: ആറാമത് കേരളാ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേട്ടവുമായി ആന്ത്രോത്ത് ദ്വീപ് സ്വദേശി ഹനിയ ഹിദായ. കോഴിക്കോട് ജില്ലാ സബ് ജൂനിയർ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയാണ് ഹനിയ ഹിദായ സംസ്ഥാന മത്സരത്തിന് അർഹത നേടിയത്.

നേരത്തെ കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 23-ആമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ഒന്നാം സ്ഥാനവും നേടിയ ഹനിയ ഹിദായ വാർത്തകളിൽ ഇടം നേടിയിരുന്നു. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ള, കമർബാൻ ദമ്പതികളുടെ മകളാണ്. കോഴിക്കോട് യിങ്ങ് യാങ്ങ് അപെക്സ് ഇന്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കോഴിക്കോടിനെ പ്രതിനിധീകരിച്ച് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേരത്തെ ഹനിയ ഹിദായ കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here