മിനിക്കോയ്: അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദ്വീപുകളിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് ലക്ഷദ്വീപ് വനിത ശിശുക്ഷേമ വകുപ്പ്. മിനിക്കോയ് ദ്വീപിലെ രാഗ് മഞ്ച് ഹാളിൽ നടന്ന പരിപാടികൾ മുതിർന്ന അംഗൻവാഡി അധ്യാപിക എൻ ബി ദലൈഖാ ഉദ്ഘാടനം ചെയ്തു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ എൻ എസ് ഖദീജാ, മുതിർന്ന അധ്യാപിക പി സുജാദ, വനിതാ ശിഷു ക്ഷേമ വകുപ്പ് ഓഫിസർ ഇൻ ചാർജ്ജ് ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വനിതകൾക്കായി നടത്തിയ പ്രത്യേക കലാകായിക മത്സരങ്ങളിലെ വിജയികൾക്കായി ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here