കവരത്തി: ലക്ഷദ്വീപിലെ ഡിഗ്രി കോളേജ് വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന പഠന യാത്രാ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുവ മോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. ഇണ്ടസ്റ്റ്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള നിരവധി യാത്രകൾ വിദ്യാർത്ഥികളുടെ സിലബസിന്റെ ഭാഗമാണ്. എന്നാൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അത്തരം ഇണ്ടസ്റ്റ്രികളിലേക്ക് സ്വന്തമായി എത്തിപ്പെടാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കോളേജുകളിൽ നിന്നും സംഘടിപ്പിക്കുന്ന പഠനയാത്രകൾ വിദ്യാർത്ഥികൾക്ക് അനിവാര്യമാണ്.

ലക്ഷദ്വീപിലെ കോളേജുകൾ പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിലേക്ക് മാറ്റിയ ശേഷം ഇത്തരം പഠന യാത്രകൾ മുടങ്ങിക്കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും പ്രിൻസിപ്പൽമാരും ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിരുന്നു എങ്കിലും ഇതുവരെയും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ആയതിനാൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ലക്ഷദ്വീപിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നേരത്തെ ഉണ്ടായിരുന്ന പഠനയാത്രകൾ പുനരാരംഭിക്കണം എന്ന് യുവ മോർച്ച സംസ്ഥാന അധ്യക്ഷൻ മഹദാ ഹുസൈൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here