കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.സി.പി (എസ്.പി) കവരത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കവരത്തിയിൽ അനാവശ്യമായി അടച്ചിട്ടിരിക്കുന്ന രണ്ട് റോഡുകൾ ഉടൻ തുറക്കുക, ഡൈവേർഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി പിൻവലിക്കുക, 56(J) വകുപ്പ് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സാധാരണഗതിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ ഭരണകൂടം അനുമതി നൽകാത്ത സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ മറികടന്ന് എൻ.സി.പി നടത്തിയ ഈ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.

Advertisement

​മാർച്ച് എൻ.സി.പി (എസ്.പി) സംസ്ഥാന സെക്രട്ടറി കെ. ഐ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ആറ്റക്കോയ, ഇ. പി. അൻവർ സാദിഖ്‌, ഇ. മുഹമ്മദ്‌ നൈഫ്, എം. മുഹമ്മദ്‌ യാസീൻ, പി. സഫറുള്ള, അബ്ദുൽ റഷീദ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. പ്രതിഷേധത്തെത്തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുമായി നടത്തിയ ചർച്ചയിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. എന്നാൽ, ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ അഡ്മിനിസ്ട്രേറ്ററെ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here