
ആന്ത്രോത്ത് ഐലൻഡ് അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലക്ഷദ്വീപ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2026-ലേക്കുള്ള ആന്ത്രോത്ത് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ മീറ്റ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 (ശനി), 26 (ഞായർ) തീയതികളിൽ അന്ത്രോത്ത് സായ് (SAI) ഗ്രൗണ്ടിൽ വെച്ചാണ് സെലക്ഷൻ നടക്കുന്നത്. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8:00 മണിക്കും വൈകുന്നേരം 4:00 മണിക്കുമാണ് സെലക്ഷൻ നടപടികൾ ആരംഭിക്കുക.

ഈ സെലക്ഷൻ മീറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങൾക്ക് മെയ് 6 മുതൽ 8 വരെ നടക്കുന്ന ലക്ഷദ്വീപ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. താല്പര്യമുള്ള എല്ലാ കായികതാരങ്ങളും കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അസോസിയേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 8301030032, 9895380183, 9496005366 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
















