രാജസ്ഥാൻ: ഉദയ്പൂരിലെ ഖേൽഗാവില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട ഒന്നാമത് ‘ഓൾ ഇന്ത്യ ഫയർ സർവീസ് സ്പോർട്സ് മീറ്റിൽ’ (1st All India Fire Service Sports Meet 2026) ലക്ഷദ്വീപിന് അഭിമാന നേട്ടം. ഹൈജമ്പ് മത്സരത്തിൽ ലക്ഷദ്വീപ് ഫയർ ഫോഴ്‌സിലെ ഉമ്മർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ചരിത്രം കുറിച്ചു.

Advertisement

ലക്ഷദ്വീപ് അഗ്നിശമന സേനയുടെ ചരിത്രത്തിൽ ഒരു ദേശീയ കായിക മേളയിൽ ലഭിക്കുന്ന ആദ്യത്തെ സ്വർണ്ണ മെഡലാണിത്. ജനുവരി 26 മുതൽ 31 വരെ നടക്കുന്ന ഈ കായിക മാമാങ്കത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ പിന്തള്ളിയാണ് ഉമ്മർ ഒന്നാമതെത്തിയത്. കഠിനമായ പരിശീലനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഉമ്മർ നേടിയ ഈ വിജയം ലക്ഷദ്വീപ് ഫയർ ഫോഴ്‌സിനും ദ്വീപ് ജനതയ്ക്കും വലിയൊരു ആവേശമായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here