നാഗ്‌പൂർ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ വെച്ച് നടന്ന മുപ്പത്തിയാറാമത് ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ലക്ഷദ്വീപ് ടീമിന് ഉജ്ജ്വല വിജയം. രാജ്യത്തെ പ്രമുഖ ടീമുകളോട് പൊരുതി രണ്ടാം റണ്ണറപ്പ് (Second Runner Up) സ്ഥാനം കരസ്ഥമാക്കിയ ലക്ഷദ്വീപ് ടീം വെങ്കല മെഡൽ സ്വന്തമാക്കി ദ്വീപിന് അഭിമാനമായി.

Advertisement

​ടൂർണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ലക്ഷദ്വീപിന്റെ സ്വന്തം താരം ഇർഷാൻ മികച്ച ബാറ്റിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ തലത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലെ കരുത്തും പക്വതയും പ്രകടിപ്പിച്ച ഇർഷാന്റെ പ്രകടനം ടീമിനെ സെമിഫൈനൽ പോരാട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here