കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിലുള്ള പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് കപ്പൽ യാത്രക്കാർക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം 2025 ഡിസംബർ 5 മുതൽ പ്രവർത്തനക്ഷമമാകും.

​എല്ലാ യാത്രക്കപ്പലുകളിലെയും ടിക്കറ്റുകൾ ഇനിമുതൽ www.lakshadweep.irctc.co.in എന്ന പുതിയ പോർട്ടൽ വഴിയായിരിക്കും ലഭ്യമാവുക.

​ഡിസംബർ 14 മുതലുള്ള കപ്പൽ യാത്രകൾക്കുള്ള ടിക്കറ്റുകളാണ് പുതിയ സംവിധാനം വഴി ആദ്യം പുറത്തിറങ്ങുക.

​യാത്രാ ടിക്കറ്റിങ് പുതിയ പോർട്ടലിലേക്ക് മാറുമ്പോൾ, കാർഗോ ബുക്കിങ് (ചരക്ക് ടിക്കറ്റിങ്) നിലവിലെ എൻ.ഐ.സി (NIC) പോർട്ടൽ വഴി തന്നെ തുടരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

​പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ (ഐ.എ.എസ്) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതിയ മാറ്റം യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here