
കവരത്തി : 2025 ഒക്ടോബർ 27ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് പ്രകാരം ഈ മാസം 4 ന് ആരംഭിച്ച വോട്ടർ പട്ടിക പുതുക്കൽ നടപടിയുടെ ഭാഗമായി എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും പൂർത്തിയാക്കിയ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമായി ലക്ഷദീപ്.
ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ 10 ദ്വീപുകളിലായി 55 ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) ഓരോ വീടുകളും സന്ദർശിച്ച് എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യുകയും ഫോമുകൾ പൂരിപ്പിക്കുന്നതിനായി വോട്ടർമാരെ സഹായിക്കുകയും ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ 133 ബൂത്ത് ലെവൽ ഏജൻ്റുമാരും ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഒപ്പമുണ്ടായിരുന്നു.
ഓരോ ദ്വീപുകളിലും നിശ്ചിത കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചാണ് എന്യുമറേഷൻ ഫോമുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും വേഗത്തിൽ നടത്തിയത്. നവംബർ 28ന് എന്യുമറേഷൻ ഫോമുകളുടെ 100% വിതരണവും അതിൻ് ഡിജിറ്റൈസേഷനും പൂർത്തിയാക്കി. കരട് വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും.
















