ആന്ത്രോത്ത്: തൊഴിലില്ലായ്മ രൂക്ഷമാവുന്ന കാലത്തും പെർമെനന്റ് പോസ്റ്റുകൾ അബോളിഷ് ചെയ്ത ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനത്തിന് എതിരെയും, ഇതിന് എതിരെ ഒന്നും പ്രതികരിക്കാത്ത ലക്ഷദ്വീപ് എംപിയുടെ സമീപനത്തിനും എതിരെ അഖില ലക്ഷദ്വീപ് തലത്തിൽ തീപന്ത പ്രതിഷേധ പ്രകടനം നടത്തി എൻ.എസ്.യു.ഐ.

ആന്ത്രോത്തിൽ നടന്ന പ്രതിഷേധ പ്രകടന മാർച്ച് സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ ഉൽഘാടനം ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലത്തും ലക്ഷദ്വീപിൽ പോസ്റ്റുകൾ ഫിൽ ചെയ്യാതെ ഭരണകൂടം മനപ്പൂർവം പോസ്റ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ്‌ ഫൈസൽ ഇത് വരെ ഈ വിഷയത്തിൽ പ്രതികരിക്കാതെ കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന നയം തുടരുകയാണെന്നും പത്ത് വർഷമായി തുടരുന്ന നിലവിലെ എംപി ലക്ഷദ്വീപിന് ശാപമാണ് എന്നും എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

പ്രതിഷേധത്തിൽ എൻ.എസ്.യു.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ, ആസിഫ്, ആന്ത്രോത്ത് എൻ.എസ്.യു.ഐ യൂണിറ്റ് പ്രസിഡന്റ്‌ ഫൗഷാദ്, സംസ്ഥാന സെക്രട്ടറി യാസർ, കോർഡിനേറ്റർ ലുക്മാൻ, സംറൂദ്, ആന്ത്രോത്ത് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആഷിക്, ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ റസാക്ക് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here