ചെത്ത്ലാത്ത്: ചെത്ത്ലാത്ത് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിയ പൊന്നിക്കം അബ്ദുൽ റഹിമാന്റെ തിരോധാനത്തിന് പത്തു ദിവസം പിന്നിടുന്നു. ഇതുവരെയും ചെത്ത്ലാത്ത് പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യുവാക്കളുടെ കൂട്ടായ്മയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ തിരച്ചിൽ നടത്തിയിരുന്ന സ്ക്യൂബാ ഡ്രൈവിംഗ് സംഘം തിരച്ചിൽ അവസാനിപ്പിച്ചതായാണ് അറിയാൻ സാധിച്ചത്. ഡ്രൈവിംഗ് സംഘം ഇന്ന് ചെത്ത്ലാത്ത് ദ്വീപിൽ നിന്നും മടങ്ങുമെന്നാണ് റിപ്പോർട്ട്.

മനുഷ്യ ജീവന് പുല്ലുവില കൽപിച്ച് ആറ്റമോന്റെ തിരോധാനത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലീസിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുകയും, ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here