കവരത്തി: കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കവരത്തിയിൽ തുടക്കമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച എൻപിഎസ് വാത്സല്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ലക്ഷദ്വിപിലെ വിദ്യാത്ഥികളും ഓൺലൈനായി പങ്കെടുത്തു.
ക്യാനറാ ലീഡ് ബാങ്കിൻ്റെ നേത്രത്ത്വത്തിൽ കവരത്തി PM Sri കേന്ദ്രീയ വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനറാ ബാങ്ക് ഡിജിറ്റൽ ബാങ്ക് യൂണിറ്റ്, ചീഫ് മാനേജർ മനീഷ് കുമാർ, കെ വി പ്രിൻസിപ്പൽ ശരത് പിഷാരടി എന്നിവർ പങ്കെടുത്തു. പെൻഷൻ അക്കൗണ്ടിൽ ചിട്ടയായി നിക്ഷേപിച്ച് കുട്ടികളുടെ ഭാവിക്കായി നേരത്തെ കരുതിവെയ്ക്കാനും ദീർഘകാലയളവിൽ കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കുന്നതിനും തുടക്കമിടാൻ രക്ഷാകർത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാർഷിക നിക്ഷേപം 1,000 രൂപയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാർക്കും പദ്ധതിയിൽ ചേർന്ന് കുട്ടികൾക്കായി വിഹിതം അടക്കാം.