കൊച്ചി: ഒരു ഇഞ്ച് നീളവും വീതിയുമുള്ള ചിരട്ടയിൽ ഇന്ത്യയുടെ മാപ്പ് തയ്യാറാക്കിയ കടമത്ത് ദ്വീപ് സ്വദേശി അബ്ദുൽ ഹക്കീം എസ്.സി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. “ചിരട്ടയിൽ തീർത്ത ഏറ്റവും ചെറിയ ഇന്ത്യൻ മാപ്പ്” എന്ന വിഭാഗത്തിലാണ് അബ്ദുൽ ഹക്കീം തിരഞ്ഞെടുക്കപ്പെട്ടത്. ഹാക്ക് സോ, കത്തി, സാന്റ് പേപ്പർ എന്നിവ ഉപയോഗിച്ച് തീർത്തും കൈ കൊണ്ടു തീർത്ത മാപ്പാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് തിരഞ്ഞെടുത്തത്. കരവിരുതുകളിലും, ഗാനാലാപനത്തിലും ഉൾപ്പെടെ ശ്രദ്ധേയമായ കഴിവുകൾ തെളിയിച്ചിട്ടുള്ള ബഹുമുഖ കലാകാരൻ കൂടിയായ ഹക്കീമിന് അർഹിക്കുന്ന ആദരവാണ് ഇന്ത്യാ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സുകളിലൂടെ ലഭിച്ചത്.
Home Lakshadweep ചിരട്ടയിൽ തീർത്ത ഏറ്റവും ചെറിയ ഇന്ത്യൻ മാപ്പ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക്...