കവരത്തി: പോലീസ് രാജ് കൊണ്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താനാവില്ലെന്നും അഗത്തിയിലെ ഭരണകൂട വേട്ട കടുത്ത അപലപനീയമാണെന്നും ലക്ഷദ്വീപ് മുൻ എം.പിയും എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി. മുഹമ്മദ് ഫൈസൽ. കാരണം കാണിക്കൽ നോട്ടീസിന്റെ കാലാവധി തികയുന്നതിന് മുൻപ് തന്നെ, നിയമപരമായ വഴികൾ തേടാനുള്ള ജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ക്രൂരമായ കുടിയൊഴിപ്പിക്കൽ ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ദ്വീപ് നിവാസികളുടെ അവകാശങ്ങൾക്കായി സമാധാനപരമായി പോരാടി അറസ്റ്റ് വരിച്ച എൻ.സി.പി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. ജബ്ബാർ ഉൾപ്പെടെയുള്ള എല്ലാ ജനകീയ നായകർക്കും അദ്ദേഹം ബിഗ് സല്യൂട്ട് അർപ്പിച്ചു. ജനങ്ങളുടെ ആത്മാഭിമാനത്തെ കൈയാമം വെച്ച് അടിച്ചമർത്താമെന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും കരുതേണ്ടതില്ലെന്നും, ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഒരു അടിച്ചമർത്തലിനും അധികകാലം നിലനിൽപ്പില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിറന്ന മണ്ണിലുറച്ചുനിന്ന് പോരാടുന്ന അഗത്തി ദ്വീപിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സമരനായകർക്ക് അഭിവാദ്യങ്ങളും അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here