
കൊച്ചി: കാലവർഷത്തെ തുടർന്ന് മെയ് മാസം മുതൽ നിർത്തിവെച്ചിരുന്ന ലക്ഷദ്വീപ് ഹൈ സ്പീഡ് വെസ്സൽ (HSC) സർവീസുകൾ സെപ്റ്റംബർ 16 മുതൽ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 16, 17 തീയതികളിലെ വലിയപാണി, പരളി എന്നീ വെസ്സലുകളുടെ സർവീസ് സമയവിവരപ്പട്ടിക കൊച്ചിൻ പോർട്ട് അതോറിറ്റി പുറത്തുവിട്ടു.
സെപ്റ്റംബർ 16-ന് (ബുധൻ) HSC വലിയപാണി കൊച്ചിയിൽ നിന്ന് കൽപേനിയിലേക്കും, HSC പരളി കൊച്ചിയിൽ നിന്ന് ആന്ത്രോത്തിലേക്കും സർവീസ് നടത്തും. തുടർന്ന് സെപ്റ്റംബർ 17-ന് (വ്യാഴം) വലിയപാണി കൽപേനി, അഗത്തി വഴി കവരത്തിയിലേക്കും; പരളി ആന്ത്രോത്ത്, കൽപ്പേനി, കടമത്ത്, അമിനി വഴി കവരത്തിയിലേക്കും സർവീസ് തുടരുന്നതാണ്.
















