ആന്ത്രോത്ത്: എം.പി.ലാഡ് (MPLADS) പദ്ധതിയിൽ ഉൾപ്പെടുത്തി ആന്ത്രോത്തിൽ നിർമ്മിക്കുന്ന പുതിയ മറൈൻ വർക്ക്‌ഷോപ്പിന്റെ തറക്കല്ലിടൽ കർമ്മം ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് നിർവഹിച്ചു. വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്. ആന്ത്രോത്തിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ മറൈൻ വർക്ക്‌ഷോപ്പ് വലിയ മുതൽക്കൂട്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. അഭിപ്രായപ്പെട്ടു.

​ഡെപ്യൂട്ടി കളക്ടർ യുമായ ഡോ. കുൽദീപ് സിംഗ് ഠാക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആന്ത്രോത്ത് ഫിഷറീസ് യൂണിറ്റ് ഓഫീസ് ഇൻ ചാർജ് അബ്ദുൽ കബീർ സി.എച്ച്. സ്വാഗതപ്രസംഗം നടത്തി. റെവന്യൂ ഇൻസ്പെക്ടർ മുഹമ്മദ് ഇഖ്ബാൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here