കവരത്തി: ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ കവരത്തി ദ്വീപിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലീഡ് ബാങ്കായ കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ പ്രതിനിധികളും ലക്ഷദ്വീപിൽ പ്രവർത്തിക്കുന്ന അംഗീകൃത മത്സ്യബന്ധന സഹകരണ സംഘങ്ങളുടെയും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികൾ ബോട്ട് നിർമ്മാണ മേഖലയ്ക്കു പുറമേ, മത്സ്യവുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ലീഡ് ബാങ്ക് മാനേജർ അസറുദ്ധീൻ വ്യക്തമാക്കി. ദ്വീപുകളിലെ സഹകരണ സംഘങ്ങൾ നടത്തുന്ന എല്ലാത്തരം വികസന പ്രവർത്തനങ്ങൾക്കും ബാങ്കുകളുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം യോഗത്തിൽ ഉറപ്പുനൽകി.

കടപ്പാട്: ഡി. ഡി ന്യൂസ്‌

LEAVE A REPLY

Please enter your comment!
Please enter your name here