കവരത്തി: കടമത്ത് സർക്കാർ വിദ്യാഭ്യാസ കോളേജിലേക്കുള്ള B.Ed കോഴ്സിന്റെ ഓൺലൈൻ സീറ്റ് അലോട്ട്മെന്റ് ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കിയതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നോഡൽ ഏജൻസിയായ കവരത്തി ഐ.ടി.ഐ. അറിയിച്ചു. 2026 ജൂലൈ 27-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് സീറ്റ് അലോട്ട്മെന്റ് പിൻവലിച്ച വിവരം വ്യക്തമാക്കിയത്. അതേസമയം, നിലവിലെ അധ്യയന വർഷത്തിൽ മറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (PG) കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ പോർട്ടലിൽ ലഭ്യമായ കോഴ്സുകൾ പരിശോധിച്ച് ജൂലൈ 30-നകം highereduutla@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷകരുടെ റാങ്കും സീറ്റുകളുടെ ലഭ്യതയും മാനദണ്ഡമാക്കിയായിരിക്കും പുതിയ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നൽകുകയെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here