കവരത്തി: ദേശീയതലത്തിൽ ശ്രദ്ധനേടിയ യൂത്ത്-പൊളിറ്റിക്കൽ മൂവ്‌മെന്റായ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും അതിവേഗം സ്വാധീനമുറപ്പിക്കുന്നു. സംഘടനയുടെ ഔദ്യോഗിക ലക്ഷദ്വീപ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിലെ അംഗസംഖ്യ 2,000 കവിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചു. ഈ സുപ്രധാന നേട്ടം ആഘോഷിച്ചുകൊണ്ട് സി.ജെ.പി ലക്ഷദ്വീപ് ഘടകം പുറത്തുവിട്ട പ്രത്യേക പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദ്വീപ് നിവാസികളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച സംഘടന, കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രഖ്യാപനവും നടത്തുന്നു.

Advertisement

​ഓൺലൈൻ ഡിജിറ്റൽ പ്രചാരണങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ദ്വീപുകളിലെ യുവാക്കൾക്കിടയിൽ സി.ജെ.പി വലിയ സ്വീകാര്യത നേടിയെടുത്തത്. യുവാക്കളുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പ്രദേശിക പ്രതിസന്ധികൾ എന്നിവയിൽ ശക്തമായി ഇടപെടുക എന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ ലക്ഷദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക തലത്തിലുള്ള ജനകീയ കൂട്ടായ്മകളും ആശയവിനിമയങ്ങളും കൂടുതൽ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. തങ്ങളുടെ ശബ്ദം കൃത്യമായി ഭരണകൂടങ്ങൾക്കു മുന്നിൽ എത്തിക്കാൻ സി.ജെ.പി മികച്ചൊരു വേദിയാകുന്നുവെന്ന വിശ്വാസത്തിലാണ് കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്.

CJP വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

LEAVE A REPLY

Please enter your comment!
Please enter your name here