
അഗത്തി: പവർ ഹൗസിലെ ജനറേറ്ററുകൾക്കുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ദ്വീപിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഏപ്രിൽ 27 മുതൽ ഭാഗികമായി പവർ കട്ട് ഉണ്ടായിരിക്കുമെന്ന് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള രാത്രി സമയങ്ങളിൽ ഗീസർ, ഓവൻ, വെൽഡിംഗ് മെഷീൻ, ഇലക്ട്രിക് സ്റ്റൗ, എയർ കണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും തകരാർ പരിഹരിക്കുന്നത് വരെ വൈദ്യുതി വകുപ്പുമായി സഹകരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
















