
കൽപ്പേനി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) കൽപ്പേനി യൂണിറ്റിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന യൂണിറ്റ് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
യൂണിറ്റ് പ്രസിഡന്റായി സലാം വി. എമ്മിനെയും, സെക്രട്ടറിയായി ഇമ്തിയാസ് എ. കെയെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
- വൈസ് പ്രസിഡന്റുമാർ: നസർ എ കെ, സുറൂർ ടി ടി
- ജോയിന്റ് സെക്രട്ടറിമാർ: ഹാഷിം സി എൻ, മുൻസിർ എം കെ
- ട്രഷറർ: ഖലീൽ എ കെ
- ഓഫീസ് സെക്രട്ടറി: ഹൈദർ കെ
- പബ്ലിസിറ്റി: അജ്മൽ എച്ച് പി
കൂടാതെ, അഡ്വൈസറി ബോർഡ് അംഗങ്ങളായി മുഹമ്മദ് അലി സി എൻ, സലീം പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു
















