
കവരത്തി: ടിക്കറ്റിംഗ് സംവിധാനത്തിലെ വീഴ്ച്ച മൂലം വെസലുകൾ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാളെ രണ്ടു വെസലുകൾ കൂടി സർവ്വീസ് നടത്തുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. സ്കിപ് ജാക്, ബ്ലാക്ക് മെർലിൻ വെസലുകളാണ് നാളെ രാവിലെ കവരത്തിയിൽ നിന്നും പുറപ്പെടുന്നത്. സ്കിപ് ജാക് കവരത്തിയിൽ നിന്നും പുറപ്പെട്ട് അമിനി, കിൽത്താൻ, കടമത്ത് ദ്വീപുകൾ കണക്ട് ചെയ്ത് വൈകുന്നേരം തിരിച്ച് കവരത്തിയിൽ എത്തും. ബ്ലാക്ക് മെർലിൻ കവരത്തിയിൽ നിന്നും പുറപ്പെട്ട് കടമത്ത് ചെത്ത്ലാത്ത്, അമിനി ദ്വീപുകൾ കണക്ട് ചെയ്ത് വൈകുന്നേരം തിരിച്ച് കവരത്തിയിൽ എത്തും. രണ്ടു വെസലുകളുടെയും ടിക്കറ്റ് പുലർച്ചെ ആറു മണിക്ക് കൗണ്ടറിൽ നിന്നും നൽകുമെന്ന് അധികൃതർ അറിയിച്ചു.
















