
കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന ഘടകം അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന് കത്ത് നൽകി. തൊഴിലില്ലായ്മ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രതിസന്ധി, ഗതാഗത പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആറ് പ്രധാന വിഷയങ്ങളാണ് കത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ലക്ഷദ്വീപ് ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് അവരുടെ ജീവിതം ദുരിതത്തിലാക്കുന്ന ഈ വിഷയങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് അടിയന്തിരവും ക്രിയാത്മകവുമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ.സി.പി.(എസ്.പി) ആവശ്യപ്പെട്ടു. ലക്ഷദ്വീപ് എൻ.സി.പി.(എസ്.പി) സംസ്ഥാന ഘടകമാണ് കത്ത് സമർപ്പിച്ചത്.
ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി.(എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസൽ, സംസ്ഥാന പ്രസിഡന്റ് അഡ്വാ. കോയ അറഫ, ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ജബ്ബാർ, കെ. ഐ നിസാമുദ്ധീൻ, അപ്പുര കോയ, സി.ജി ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
