ബേപ്പൂർ: ലക്ഷദ്വീപ് കപ്പലുകളും ചരക്ക് വാഹനങ്ങളും പ്രധാനമായും ആശ്രയിക്കുന്ന ബേപ്പൂർ തുറമുഖത്തെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ കേരള മാരിടൈം ബോർഡ് കുത്തനെ വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. നിരക്ക് വർധനവ് സൃഷ്ടിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവന് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് എം.പി. കത്ത് നൽകി.

​നിലവിലെ വർധനവ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന വിവിധ ചരക്ക് വാഹനങ്ങൾക്കും യാത്രാക്കപ്പലുകളുടെ പിന്മാറ്റത്തിന് ശേഷം പ്രതിസന്ധിയിലായിരിക്കുന്ന പ്രദേശത്തെ തൊഴിലാളികൾക്കും ദോഷകരമാണെന്ന് എം.പി. കത്തിൽ എടുത്തുപറയുന്നു.

ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള നിർത്തിവച്ച യാത്രാ വെസൽ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരത്തിൽ സേവന ചാർജുകൾ വർദ്ധിപ്പിച്ചത് ആ നീക്കങ്ങൾക്ക് കൂടി തടസ്സമാവുമെന്നും എം.പി. ചൂണ്ടിക്കാട്ടി. നിരക്ക് വർധനവ് തുടർന്നാൽ ഭാവിയിൽ ചരക്ക് നീക്കത്തിനും കപ്പലുകളുടെ വരവിനും ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും എം.പി. കേരള സർക്കാരിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here