
കവരത്തി: GJBS (സൗത്ത്) കവരത്തി സ്കൂളിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകി. സ്കൂളിലെ SMC (സ്‌കൂൾ മാനേജ്‌മന്റ് കമ്മിറ്റി) ചെയർമാനും വൈസ് ചെയർമാനുമായി അഡ്മിനിസ്ട്രേറ്റർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. സ്കൂളിലെ നിലവിലുള്ള പ്രശ്നങ്ങൾ അദ്ദേഹം ക്ഷമയോടെ കേട്ടു.
ചർച്ചയ്ക്കിടെത്തന്നെ, പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഏതാനും മണിക്കൂറിനകം തന്നെ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ സ്കൂളിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. പ്രശ്നങ്ങൾ മനസ്സിലാക്കി, വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ തയ്യാറായ അഡ്മിനിസ്ട്രേറ്റർക്ക് സ്കൂളിലെ SMC നന്ദി അറിയിച്ചു.
