
ന്യൂഡൽഹി: കൽപ്പേനി ദ്വീപ് സ്വദേശിയും കോൺഗ്രസിന്റെ യുവമുഖവുമായ ഷംസീർ അൻസാരി ഖാനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അഭിമാനകരമായ ഈ നേട്ടത്തിൽ അദ്ദേഹത്തിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമെത്തിക്കൊണ്ടിരിക്കുകയാണ്.
സ്കൂൾ കാലഘട്ടം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ (NSUI) ലൂടെയാണ് ഷംസീർ അൻസാരി ഖാൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. എൻ.എസ്.യു.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷൻ, എൻ.എസ്.യു.ഐ ദേശീയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചുവരികയായിരുന്നു. ലക്ഷദ്വീപ് കോൺഗ്രസ്സിലെ യുവമുഖങ്ങളിൽ പ്രധാനിയായ ഷംസീർ അൻസാരിയുടെ ഈ പുതിയ പദവി പാർട്ടിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.
