ഡൽഹി: ലക്ഷദ്വീപ് എം.പി അഡ്വ.ഹംദുള്ളാ സഈദ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവുമായി തലസ്ഥാനത്ത് രാജ് ഭവനിൽ കൂടിക്കാഴ്ച്ച നടത്തി. ലക്ഷദ്വീപിന്റെ വ്യോമ ഗതാഗത മേഖലകളിലെ ഭാവികാല വികസന പ്രവർത്തനങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കൂടാതെ അഗത്തി എയർപോർട്ട്‌ വികസനത്തെക്കുറിച്ചും വിമാനടിക്കറ്റ് നിരക്ക് വർധനവിനെക്കുറിച്ചും ചർച്ചയിൽ പരാമർശിച്ചു. അനൂകൂല നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം പി തന്റെ സാമൂഹ്യമാധ്യമ പോസ്റ്റിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here