കവരത്തി: നീണ്ട ഇടവേളയ്ക്ക് ശേഷം രോഗി കല്യാൺ സമിതി യോഗം ചേർന്നു. 2013 ലെ അവസാന യോഗത്തിന് ശേഷം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഗി കല്യാൺ സമിതി വീണ്ടും യോഗം ചേരുന്നത്. കവരത്തി സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിങ്ങിനു എം.പി. അഡ്വ. ഹംദുള്ള സഈദ് അധ്യക്ഷത വഹിച്ചു. കവരത്തിയിലെ ഇന്ദിര ഗാന്ധി ആശുപത്രി, അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, എന്നിവയുടെ പ്രവർത്തനം യോഗം വിലയിരുത്തി. എല്ലാ ദ്വീപുകളിലും മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തണമെന്നും, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അടിയന്തിര കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ലക്ഷദ്വീപിന്റെ ആരോഗ്യ മേഖലക്ക് പുതിയ പാത തെളിച്ചു നൽകാൻ രോഗി കല്യാൺ യോഗതത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here