
കവരത്തി: ലക്ഷദ്വീപിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രത്യേക സർട്ടിഫിക്കറ്റുകൾ നേടണമെന്ന് ലക്ഷദ്വീപ് പൊല്യൂഷൻ കണ്ട്രോൾ കമ്മിറ്റി അറിയിച്ചു.
Consent to Establish (CTE) & Consent to Operate (CTO) എന്നീ സർട്ടിഫിക്കറ്റുകളാണ് നിർബന്ധമായും ഹോട്ടലുകൾ എടുക്കേണ്ടത്. സർട്ടിഫിക്കറ്റുകൾക്കായി ജൂൺ 24 മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം. അപേക്ഷാ ഫോമും, ഫീസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും, ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഡി സി ഓഫീസിൽ ലഭ്യമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും പൊല്യൂഷൻ കണ്ട്രോൾ കമ്മിറ്റി അറിയിച്ചു.
