
കൊച്ചി: പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായി. പണ്ടാരം ഭൂമി ഉടമകൾക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകർ നേരത്തെ തന്നെ വിശദമായ അഫിഡവിറ്റ് നൽകുകയും പണ്ടാരം ഭൂമി ഉടമകളുടെ വാദം കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാരിന് പറയാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനാണ് എ.ആർ സുന്ദരേശൻ എന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്.
സർക്കാരിന്റെ വാദങ്ങൾ അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. തുടർന്ന് പണ്ടാരം ഭൂമി ഉടമകൾക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. പണ്ടാരം ഭൂമി ഉടമകൾക്ക് കൂടുതലായി പറയാനുള്ള കാര്യങ്ങൾ അടുത്ത ബുധനാഴ്ച കോടതി മുൻപാകെ ബോധിപ്പിക്കും. അതിനു ശേഷം കോടതി പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ വിധി പുറപ്പെടുവിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
