
കവരത്തി: ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ പച്ച മുട്ട ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷ്യ വസ്തുവായ മയോണൈസിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റിന്റെ ഉത്തരവ്. പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള ഉപയോഗത്തിന് യോഗ്യമല്ലെന്നും ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ഉത്തരവ്. ഉത്തരവ് പ്രകാരം പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉല്പാദിപ്പിക്കുന്നതോ ഉപയോഗിക്കുന്നതോ വിതരണം ചെയ്യുന്നതോ ലക്ഷദ്വീപിൽ നിരോധിച്ചിട്ടുണ്ട്.
