
കൊച്ചി: ആന്ത്രോത്ത് മേച്ചേരി സ്കൂൾ അടച്ചു പൂട്ടിയതിനെതിരായ റിട്ട് ഹരജി ഫയലിൽ സ്വീകരിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. കേസ് പരിഗണിക്കുന്നത് വരെ നിലവിലുണ്ടായിരുന്ന തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി.
സ്കൂൾ എസ്.എം.സി ഭാരവാഹിയായ എച്ച്.കെ സലീമിന്റെ മകനും മേച്ചേരി സ്കൂൾ വിദ്യാർഥിയുമായ മുഹമ്മദ് സഈദ്, മുഹമ്മദ് അംജദ് ഖാന്റെ മകൾ ഫാത്തിമ റസാന, ഹുസൈനത്തിന്റെ മകൾ ഫാത്തിമ സാനിഹ, മുഹമ്മദ് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് സൈൻ എന്നിവർ ചേർന്ന് നൽകിയ സിവിൽ റിട്ട് ഹരജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. മേച്ചേരി സ്കൂൾ അടച്ചു പൂട്ടിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സ്കൂളിൽ പഠനം തുടരുന്നതിന് ലക്ഷദ്വിപ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകണം എന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
ജസ്റ്റിസ് പി.കെ സിങ്ങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. കെ.എം ഫിറോസ്, അഡ്വ എ.ബി.എം ഹംദുള്ളാ സഈദ്, അഡ്വ സയ്യിദ് മുഹമ്മദ് നിളാമുദ്ദീൻ എം, അഡ്വ ആഷിക് അക്തർ ഹജ്ജിഗോത്തി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കും.
