
അഗത്തി: അഗത്തി ദ്വീപിലെ സൗത്ത് ജൂനിയർ ബേസിക് സ്കൂൾ അടച്ചു പൂട്ടിയതിനെതിരെ അഗത്തിയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പു മുടക്കി പ്രതിഷേധം നടത്താൻ തീരുമാനിച്ചതായി ജെ.ബി.എസ് സൗത്ത് ആക്ഷൻ കമ്മറ്റി അറിയിച്ചു. വിദ്യാഭ്യാസ ബന്ദിന് എൽ.എസ്.എ, എൻ.എസ്.യു.ഐ സംഘടനകൾ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
