ആന്ത്രോത്ത്: എം ജി എസ് എസ് സ്കൂളിലെ എൻ സി സി കേഡറ്റുകൾ ആന്ത്രോത്ത് പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. കേഡറ്റുകൾ എസ്എച്ച്ഒ ഷൗക്ക്.കെ യുമായി സംസാരിക്കുകയും അദ്ദേഹം കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റേഷന്റെ ഓരോ വിഭാഗത്തിലൂടെയും കൊണ്ടുപോയി, വിവിധ പോലീസിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു നൽകുകയും വിവിധ ആയുധങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. നിയമ നിർവഹണ പ്രവർത്തനങ്ങളെക്കുറിച്ചും കർമ്മ നിരതരായ പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും കേഡറ്റുകളുമായി ഉദ്യോഗസ്ഥർ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here