കൊച്ചി: എം.വി ലക്ഷദ്വിപ് സീ കപ്പലിൽ അടച്ചിട്ട ഷെൽ ഡോറിസൂടെ അകത്തേക്ക് കടൽ വെള്ളം കയറുന്നു. സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ മഹദാ ഹുസൈൻ ഡയരക്ടർ ജനറൽ ഷിപ്പിംഗിന് പരാതി നൽകി. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഡ്രൈഡോക്കിൽ കിടന്നിരുന്ന എം വി ലക്ഷദ്വീപ് സീ എന്ന യാത്രാ കപ്പൽ അതി രൂക്ഷമായ യാത്ര പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ലക്ഷദ്വീപിന്റെ യാത്രാമേഖലയിലേക്ക് കടന്നുവരുന്നത് 2025 ജൂൺ മാസത്തിലാണ്.

ഈ മാസം 14 നു കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പൽ ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അടഞ്ഞു കിടക്കുന്ന ഷെൽഡോറിലൂടെ കടൽ വെള്ളം കപ്പലിനകത്തേക്ക് അടിച്ചു കയറുകയാണുണ്ടായത്. മുഖ്യമായും ഈ ഡോറുകൾ ജെട്ടിയില്ലാത്ത ദ്വീപുകളിലും, ജെട്ടിയിൽ അടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിലും യാത്രക്കാരെ ബോട്ടുകളിലേക്ക് ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന സമുദ്ര നിരപ്പിനോട് സമാനമായുള്ള എമ്പാർക്കേഷൻ വാതിലാണ് ഷെൽഡോർ. യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഡ്രൈഡോക്കിങ്ങ് കഴിഞ്ഞ് എല്ലാവിധ പരിശോധനകളും പൂർത്തിയായ കപ്പലിൽ എങ്ങനെയാണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായത് എന്നതിൽ ശക്തമായ രീതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് പരാതി സമർപ്പിച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ മഹദാ ഹുസൈൻ.

LEAVE A REPLY

Please enter your comment!
Please enter your name here