കവരത്തി: രാജ്യത്തിനായി തന്റെ ജീവൻ സമർപ്പിച്ച ധീരജവാൻ പി കെ സൈനുദ്ദീന്റെ കുടുംബത്തിന് അർഹമായ സഹായങ്ങൾ നൽകണമെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് എം പി അഡ്വ. ഹംദുള്ള സഈദ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചു. കുടുംബത്തിന്റെ മുന്നോട്ടുള്ള ഭാവിക്കായി അർഹമായ ധനസഹായവും, ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും കുടുംബത്തിനു ആവശ്യമായ പിന്തുണയും സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജവാന്റെ ധീര സ്മരണകൾ നിലനിർത്തിന്നതിനായി അദ്ദേഹത്തിൻറെ പേരിൽ സ്മാരകം നിർമ്മിക്കുന്നതിനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കണമെന്നും എം.പി അഡ്വ.ഹംദുളള സഈദ് തന്റെ കത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here