
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആരോഗ്യ സേവന ഡയറക്ടറേറ്റ് പ്രൈസ് മോണിറ്ററിംഗ് ആൻഡ് റിസോഴ്സ് യൂണിറ്റിൽ (PMRU) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 11 മാസക്കാലത്തേക്കുള്ള നിയമനത്തിന് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായപരിധി 35 വയസ്സുവരെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വൈകിട്ട് 6.00 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLScDJe8giqB8SfDzNDv7GUMOYC4-B-YDw114iULdd5mA17vecQ/viewform
