അഗത്തി: ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പിനെ താറുമാറാക്കുന്ന നടപടികളോടും, ദ്വീപ് ജനതയുടെ സൈദ്ധാന്തികവും സാമൂഹികവുമായ താൽപ്പര്യങ്ങൾ അവഗണിക്കുന്ന ഭരണ നടപടികളോടുമുള്ള പ്രതിഷേധമായി, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്.പി), എൻവൈസി (NYC) യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് നടന്ന മാർച്ച്‌ എൻസിപി എസ്.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി ടി പി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. എൻവൈസി ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് എഫ്. എം അബ്ദുൽ റഹ്മാൻ സംസാരിച്ചു. മറ്റ് നേതാക്കൾ, പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here