
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള യാത്രാ കപ്പലുകളുടെയും വെസ്സലുകളുടെയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച നടപടി തികച്ചും അന്യായമാണെന്ന് ലക്ഷദ്വിപ് എം.പി അഡ്വ ഹംദുള്ളാ സഈദ് പറഞ്ഞു. നിരക്കു വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ഭരണകൂടം തുടരുന്ന ജനദ്രോഹ നടപടികൾക്ക് തുടർച്ചയായിട്ടാണ് ഇപ്പോൾ കപ്പൽ വെസൽ ടിക്കറ്റ് നിരക്ക് വർധനവ് നടപ്പിലാക്കുന്നത് എന്നും ഇതിനെ രാഷ്ട്രീയപരമായി നേരിടാൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
