
കൊച്ചി: വൻകരയിൽ നിന്നും ലക്ഷദ്വിപിലെ വിവിധ ദ്വീപുകളിലേക്ക് പോവാനായി ടിക്കറ്റ് ലഭിക്കാതെ ആയിരങ്ങളാണ് കൊച്ചിയിൽ കുടുങ്ങി കിടക്കുന്നത്. ഓരോ ദ്വീപിലേക്കും എത്ര ആളുകൾ പോകാനുണ്ട്, നിലവിൽ അവരുടെ സാമ്പത്തിക സ്ഥിതി എന്താണ് തുടങ്ങിയ വിവരങ്ങൾ ബേളാരം ഓൺലൈൻ പോർട്ടലിനു കീഴിൽ ശേഖരിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ ഗൂഗിൾ ഫോറം വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
വിവരങ്ങൾ നൽകുന്നതിനായി https://docs.google.com/forms/d/1IOl0KIYxqG_K1iL3E0O70xQdr1UZL_LRUV_3y6Is-VY/viewform എന്ന ലിങ്കിൽ കയറി ഫോറം പൂരിപ്പിച്ച് നൽകണം എന്ന് ബേളാരം പ്രവർത്തകർ അഭ്യർത്ഥിച്ചു.
നിശ്ചിത ദിവസത്തിനകം ശേഖരിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്കും അധികാരികൾക്കും നൽകുമെന്ന് ബേളാരം ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തകർ അറിയിച്ചു.
