
കവരത്തി: ലക്ഷദ്വീപ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ ദിശ അവലോകന യോഗം ചേർന്നു.കവരത്തി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കലക്ടർ ഇൻ ചാർജ് ഗിരി ശങ്കർ ഐ എ എസ് അടക്കം വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
യോഗത്തിൽ എംപി ഹംദുള്ള സഈദ് ലക്ഷദ്വീപ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗതാഗതം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രധാന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു. കൂടാതെ ഈ മേഖലകളിൽ അടിയന്തിര പരിഹാര നടപടികൾ ആവശ്യമാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദ്വീപിന്റെ വികസനത്തിനായി വകുപ്പ് മേധാവികളുടെ സഹകരണവും ശക്തമായ പിന്തുണയും അഭ്യർത്ഥിച്ച ഹംദുള്ള സഈദ്, ലക്ഷദ്വീപ് ജനതയുടെ എം പി എന്ന നിലയിൽ ദ്വീപ് ജനതയുടെ ക്ഷേമവും സമഗ്ര വികസനവുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് യോഗത്തിൽ വ്യക്തമാക്കി.
