
കവരത്തി : ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025-ന്റെ ഉദ്ഘാടനത്തിൽ പങ്കു ചേരാൻ ലക്ഷദ്വീപ് ഒരുങ്ങുന്നു. ഇതിനോട് അനുബന്ധിച്ച് ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ബീച്ച് സോക്കർ ടീമിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2025 മെയ് 24 മുതൽ 29 വരെ ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഗെയിംസിൽ, ലക്ഷദ്വീപിൽ നിന്നും വനിതാ ടീം പങ്കെടുക്കും. മത്സരയിനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വനിതാ ഫുട്ബോൾ താരങ്ങൾ ഉടൻ തന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസോസിയേഷൻ അറിയിച്ചു. ഏപ്രിൽ ഇരുപത്തി ഒന്നിന് മുൻപായി താൽപ്പര്യമുള്ള താരങ്ങൾ അവരവരുടെ പേരുകൾ കോമ്പറ്റീഷൻ ഹെഡ് ശ്രീ. അഷ്റഫിനെ +91 9446778312 എന്ന നമ്പറിൽ വിളിച്ച് രെജിസ്റ്റർ ചെയ്യേണ്ടതാണ്.
വനിതാ ബീച്ച് സോക്കർ ടീമിന്റെ രൂപീകരണം ലക്ഷദ്വീപ് ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുമെന്നും ഇത് യുവതാരങ്ങൾക്ക് അവരുടെ കഴിവുകൾ ദേശീയതലത്തിൽ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമായി മാറുമെന്നതുമാണ് ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ പ്രതീക്ഷിക്കുന്നത്. ഫുട്ബോളിനോട് താല്പര്യവും പ്രതിഭയും ഉള്ള വനിതകൾ തീർച്ചയായും ഈ അവസരം വിനിയോഗിക്കുമെന്ന് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.
