കൽപ്പേനി: ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ലക്ഷദ്വീപ് കല്പേനി സ്വദേശി മുഹമ്മദ് ആദം എ.എം. മൂന്നര വയസുകാരനായ ആദം ഇന്ത്യയുടെ പസിൽ മാപ്പ് വെറും 2 മിനിട്ട് 47 സെക്കൻഡുകൾ കൊണ്ട് പൂർത്തിയാക്കുകയും , എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും 55 സെക്കൻഡിനുള്ളിൽ തിരിച്ചറിയുകയും ചെയ്തു കൊണ്ടാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) ഇടം നേടിയത്.

2021 ഏപ്രിൽ 30ന് ജനിച്ച ആദം, വെറും 3 വയസ്സും 10 മാസവും പ്രായമുള്ളപ്പോൾ തന്നെ അത്ഭുതകരമായ ഈ നേട്ടം കൈവരിച്ചു. 2025 മാർച്ച് 7 നാണ് ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ആദത്തിന്റെ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. കുട്ടിയുടെ കഴിവിന് ലഭിച്ച അംഗീകാരത്തെ ‘ഐ.ബി.ആർ അചീവർ’ എന്ന ബഹുമതിയിലൂടെ മാതാ പിതാക്കൾക്കും നാട്ടുകാർക്കും ഇനി അഭിമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here