
കൊച്ചി: ദ്വീപുകാർക്കായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ബഡ്ജറ്റ് വില്ലകൾ ഒരുക്കി ചുരുങ്ങിയ കാലയളവിൽ ദ്വീപുകാരുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ നെടിയത്ത് ഗ്രൂപ്പ് പത്തു വർഷം പൂർത്തിയാക്കുന്നു. പത്താം വാർഷികത്തോടനുബന്ധിച്ച് ദ്വീപുകാർക്കായി വമ്പൻ സർപ്രൈസാണ് കമ്പനി ഒരുക്കുന്നത്. ₹500 രൂപയുടെ ഭാഗ്യ കൂപ്പൺ എടുക്കുന്നവരിൽ ഒരാൾക്ക് കൊച്ചിയിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒരു വീട് നൽകാനാണ് കമ്പനി ആലോചിക്കുന്നത്. കൂടാതെ മറ്റനേകം സർപ്രൈസുകളും ദ്വീപുകാർക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. ഗിഫ്റ്റ് വോവച്ചറിന്റെ ആദ്യ കൂപ്പൺ ഇന്ത്യൻ ബീച്ച് ഫുട്ബോൾ താരം മുഹമ്മദ് ആക്രമിന് നെടിയത്ത് പ്രോപ്പർട്ടിസ് സി ഇ ഒ സാദത്ത് ടി പി കൈമാറി കൊണ്ട് തുടക്കം കുറച്ചു.
നെടിയത്ത് ഗ്രൂപ്പ് പുതിയ സംരംഭങ്ങൾ കൂടി ആരംഭിക്കുന്നതായി ചെയർമാൻ നസീബ് നെടിയത്ത് പറഞ്ഞു. നിലവിലെ ഫാർമസി, ഫിലിം പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ ആന്റ് റിയൽ എസ്റ്റേറ്റ് എന്നിവക്ക് പുറമേ വിദ്യാഭ്യാസം, ഇവന്റ് മാനേജ്മെന്റ്, വിനോദം, ഹോസ്പിറ്റാലിറ്റി, സ്റ്റാർട്ട് അപ്പ്, തുടങ്ങിയ നൂതന വ്യവസായ വാണിജ്യ മേഖലകളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുന്നതായും എല്ലാവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
