
കവരത്തി: AFC ബീച്ച് ഏഷ്യൻ കപ്പിൽ ഇന്ത്യയെ പ്രതിനിധികരിക്കുക വഴി ലക്ഷദ്വീപിലെ പ്രഥമ അന്താരാഷ്ട്ര ഫുട്‌ബോൾ താരമായി മാറിയ കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് അക്രമിനെ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് കവരത്തി യൂണിറ്റ് ഒരു ലക്ഷം രൂപയുടെ പാരിതോഷികം നൽകി ആദരിച്ചു.
പരിഷത്ത് കവരത്തി യൂണിറ്റ് പ്രത്യേകം വിളിച്ച് ചേർത്ത ജനറൽ ബോഡി യോഗത്തിലാണ് പരിഷത് മുൻ സജീവ പ്രവർത്തകനും അകാലത്തിൽ മരണപ്പെട്ടുപോയ മർഹും AP നസീറിന്റെ മകനുമായ മുഹമ്മദ് അക്രമിനെ ആദരിച്ചത്.
തുടർന്ന് സർവീസിൽ നിന്നും വിരമിച്ച പരിഷത് അംഗങ്ങളെ ആദരിക്കുകയും പ്രസ്തുത ചടങ്ങിൽ വെച്ച് കൊണ്ട് ജനാബ് T ഷാഫി പ്രിസൈഡിങ് ഓഫിസറായിക്കൊണ്ട് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് കവരത്തി യൂണിറ്റിന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയും ചെയ്തു. പരിഷത് കവരത്തി യൂണിറ്റ് പ്രസിഡന്റ് TK സൈദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ട്രഷറർ ജനാബ് ഷാഫി പ്രാർത്ഥന നടത്തുകയും പരിഷത് കേന്ദ്ര കമ്മിറ്റി ആദ്യക്ഷൻ ജനാബ് E തങ്ങകോയ മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്തു. പരിഷത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി യു നാസർ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എസ് വി മുഹമ്മദ് ഹാഷിം, മുഹമ്മദ് ശുഐബ് CHP, കേന്ദ്രകമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ, പബ്ലിസിറ്റി ബോർഡ് ചെയർമാൻ അയ്യൂബ്ബ് മാസ്റ്റർ, യൂണിറ്റ് വൈസ് പ്രസിഡന്റ് നൂറുൽ ഹുദാ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ഹാരിസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
