കൊച്ചി : UTLA കപ്പലുകളിൽ ജോലി ചെയ്യുന്ന കപ്പൽ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനും ഉപദേഷ്ടാവ് സന്ദീപ് കുമാറിനും കത്ത് നൽകി. തൊഴിലാളികളുടെ ലഭ്യത കുറവ്, സുരക്ഷാ പ്രശ്നങ്ങൾ, ഓവർടൈം ഇൻസെന്റീവിൽ വരുത്തിയ കുറവ് എന്നിവ പരിഹരിക്കണമെന്നാണ് ആവശ്യം. ഷിപ്പിംഗ് മേഖല ദ്വീപ് നിവാസികളുടെ ജീവനാഡിയാണെന്നും അതിൻ്റെ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്നത് ദ്വീപ് സമൂഹത്തിന് വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ചെയ്യുന്നുണ്ടെന്ന് കത്തിലൂടെ അദ്ദേഹം അഡ്മിനിസ്ട്രേറ്റർ പ്രെഫുൽ പട്ടേലിനെ ഓർമിപ്പിച്ചു. ഈ ഒരു കാരണം കൊണ്ട് തന്നെ ഷിപ്പിംഗ് തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നിലവിൽ ഓവർടൈം ഇൻസെൻറീവ് 60% ആയി കുറച്ചത് ജീവനക്കാരുടെ തൊഴിലിനെയും പ്രവർത്തന മികവിനേയും തകർക്കുന്നുണ്ട്. അതോടൊപ്പം സെക്കൻഡ് എഞ്ചിനീയർമാരും ചീഫ് ഓഫീസർമാരും അധിക പ്രവർത്തന ഭാരമേൽക്കേണ്ട സാഹചര്യമാണുള്ളതെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് കപ്പലുകളുടെ പ്രവർത്തനക്ഷമതയേയും ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന സാഹചര്യമാണ്.

കപ്പലുകളിൽ ആവശ്യമായ ജീവനക്കാരെ പുനഃസ്ഥാപിക്കുക, ഡ്രൈ ഡോക്ക് സമയങ്ങളിൽ കൂടുതൽ ക്രൂ അംഗങ്ങളെ നിയോഗിക്കുക, ഓവർടൈം ഇൻസെൻറീവുകൾ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുൻ നിർത്തി അയച്ച കത്തിൽ ഔദ്യോഗിക ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവണമെന്നും അറിയിച്ചു. വിഷയത്തിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപ് എം പി.

LEAVE A REPLY

Please enter your comment!
Please enter your name here